
തിരുവനന്തപുരം എംപി ശശി തരൂർ ഉയർത്തുന്ന വിവാദങ്ങളുടെ പിന്നാലെ പോകരുതെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദ്ദേശം. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ പാർട്ടിക്കുള്ള അനുകൂല സാഹചര്യങ്ങളെ നേതാക്കളുടെ അധികാര വ്യാമേഹത്തിന്റെ പേരിൽ ബലികഴിക്കാനാകില്ലെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നൽകുന്നത്.
ശശി തരൂർ ലക്ഷ്യമിടുന്നത് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്ന് തിരിച്ചറിഞ്ഞാണ് ഹൈക്കമാൻഡ് തീരുമാനം. തദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെക്കാനും ദേശീയ നേതൃത്വം സംസ്ഥാനത്തെ നേതാക്കൾക്ക് നിർദേശം നൽകി. തദേശ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. തദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ നേതൃത്വത്തെ ദുർബലപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് ഫലം എതിരായാൽ മാത്രം നേതൃത്വത്തിൽ അഴിച്ചു പണിയെന്നാണ് നിലവിലെ തീരുമാനം.











